മലപ്പുറം:പതിനാലുകാരിയെ പീഡനത്തിനിരയാക്കി എന്ന കേസിൽ 20 കാരനെ പോക്സോ നിയമപ്രകാരം മലപ്പുറം, പൂക്കോട്ടുംപാടം പൊലിസ് അറസ്‌റ്റ് ചെയ്‌തു. നിലമ്പൂർമുക്കട്ട അയ്യർ പൊയിൽ സ്വദ്ദേശി പെരിങ്ങോടൻ മുഹമ്മദ് റിൻഷാദിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
14കാരിയെ പീഡിപ്പിച്ചു, 20കാരൻ പോക്സോ കേസിൽ അറസ്‌റ്റിൽ - കേരള പൊലിസ്
14 കാരിയെ പ്രതി ബന്ധുവിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. അറസ്‌റ്റിലായത് നിലമ്പൂർമുക്കട്ട അയ്യർ പൊയിൽ സ്വദ്ദേശി പെരിങ്ങോടൻ മുഹമ്മദ് റിൻഷാദ്
മുഹമ്മദ് റിൻഷാദ്
14കാരിയെ പ്രതി മോട്ടോർ സൈക്കിളിൽ കയറ്റി കൊണ്ടുപോയി ബന്ധുവിന്‍റെ വീട്ടിലെ മുറിയിലെത്തിച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 17നാണ് കേസിന് ആസ്‌പദമായ സംഭവം. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത് മഞ്ചേരി സബ്‌ജയിലിലേക്ക് മാറ്റി.