പോക്സോ കേസ് ഇരക്കെതിരെ മൂന്നാം തവണയും ലൈംഗികാതിക്രമം - rape case malappuram
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.
മലപ്പുറം:പോക്സോ കേസ് ഇരയായ പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരിക്കെതിരെ മൂന്നാം തവണയും ലൈംഗികാതിക്രമം നടന്നതായി മൊഴി . പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. 13 വയസ്സ് മുതൽ 2016 ലും 2017 ലും കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റുകയും തുടർന്ന് ബന്ധുക്കൾക്ക് കൈമാറുകയുമായിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.
സംഭവത്തോടെ ഷെൽട്ടർ ഹോമുകളിൽ നിന്നും ബന്ധുക്കൾക്ക് കൈമാറുന്ന പോക്സോ കേസ് ഇരകളെ സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാകുന്നതായി ആരോപണങ്ങളുണ്ട്. ഇരകളെ നിരീക്ഷിക്കുന്നതിലും തുടർ കൗൺസിലിങ് നൽകുന്നതിലും അനാസ്ഥകളുണ്ടെന്നാണ് ആരോപണം. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പൊലീസ് എന്നിവർക്കാണ് വീഴ്ച പറ്റിയത്. അതേസമയം, ജില്ലയിൽ പുതുതായി 29 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.