കേരളം

kerala

ETV Bharat / state

16കാരിയുടെ നഗ്‌ന ഫോട്ടോ കൈവശപ്പെടുത്തിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി - pocso case

വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതി പതിനാറുകാരിയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു.

16കാരിയുടെ നഗ്‌ന ഫോട്ടോ കൈവശപ്പെടുത്തിയ കേസ്  പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  പോക്സോ  മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി  pocso case  The court rejected the bail plea of ​​the accused
16കാരിയുടെ നഗ്‌ന ഫോട്ടോ കൈവശപ്പെടുത്തിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

By

Published : Jan 16, 2021, 7:58 PM IST

മലപ്പുറം:പണം വാഗ്‌ദാനം ചെയ്‌ത് 16കാരിയുടെ നഗ്‌ന ഫോട്ടോ കൈവശപ്പെടുത്തിയ കേസിൽ 20കാരന്‍റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. പൊന്നാനി ടിബി ഹോസ്‌പിറ്റലിന് സമീപം മാറാപ്പിന്‍റെ വീട്ടില്‍ ജാബിറിന്‍റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതി പതിനാറുകാരിയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ പ്രതി മലപ്പുറം – കുറ്റിപ്പുറം റൂട്ടിലെ ബസ്സില്‍ കയറ്റുകയും ബസ്സില്‍ വെച്ച് മാനഹാനി വരുത്തിയെന്നും പരാതിയുണ്ട്. തുടർന്ന് പെണ്‍കുട്ടിയില്‍ നിന്നും പ്രതി സ്വര്‍ണ്ണ കമ്മലും മോതിരവും ഊരി വാങ്ങിയിരുന്നു.

മലപ്പുറം ഡിവൈഎസ്‌പി പി.സി ഹരിദാസിന്‍റെ നേതൃത്വത്തിൽ ഡിസംബര്‍ എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണിൽ നിന്നും ഇത്തരത്തിൽ 14പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടികളെല്ലാം 14 മുതല്‍ 17വയസ്സുവരെ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details