മലപ്പുറം: കലോത്സവത്തിനിടെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു (Pocso Case School Teacher Booked Malappuram Police ). മലപ്പുറം പെരിന്തല്‍മണ്ണ പൊലീസാണ് പോക്‌സോ കേസില്‍ പ്രതിയെ അറസ്റഅറ് ചെയ്‌തത്. ആരോപണ വിധേയനായ അധ്യാപകന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
കലോത്സവത്തിനിടെ ലൈംഗിക ചൂഷണം; പോക്‌സോ ചുമത്തി അധ്യാപകനെ പൊലീസ് അറസ്‌ററ് ചെയ്‌തു - കേരളത്തിലെ പോക്സോ കേസുകള്‍
Pocso Case School Teacher Booked Malappuram Police: കലോത്‌സവ കാലത്ത് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അധ്യാപകനാണ് പോക്‌സോ കേസില്‍ കുടുങ്ങിയത്. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായാണ് പൊലീസ് പിടികൂടിയത്.
Pocso Case School Teacher Booked Malappuram Police
Published : Dec 26, 2023, 5:44 PM IST
കലോത്സവ സമയത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്‌തു വെന്നാണ് പരാതി. ആദ്യഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. തുടർന്ന് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ പഞ്ചായത്ത പ്രസിഡന്‍റും പൊതു പ്രവര്‍ത്തകരും സ്‌കൂള്‍ പിടിഎയുടെ നടത്തിയ ശ്രമങ്ങളുടെ ഫലമായി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.