കേരളം

kerala

ETV Bharat / state

മുസ്ലിം ലീഗിലെ ആഭ്യന്തര സംഘര്‍ഷം : മുഈന്‍ അലി വിഷയം അവസാനിച്ചതായി പി.എം.എ സലാം

'അധികാരം അടിസ്ഥാനമാക്കിയല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്,അധികാരം ഇല്ലെങ്കിലും മുസ്ലിം ലീഗിന് എത്ര കാലം വേണങ്കിലും നിലനില്‍ക്കാനാകും'

മുസ്ലീം ലീഗ് ആഭ്യന്തര സംഘര്‍ഷം  മുഈന്‍ അലി  പിഎംഎ സലാം  പാണക്കാട് ഹൈദരലി തങ്ങള്‍  മുസ്ലീം ലീഗ്  PMA Salam 3  muslim league  Mueen Ali
മുസ്ലീം ലീഗിലെ ആഭ്യന്തര സംഘര്‍ഷം; മുഈന്‍ അലി വിഷയം അവസാനിച്ചതായി പി.എം.എ സലാം

By

Published : Aug 11, 2021, 3:35 PM IST

Updated : Aug 11, 2021, 5:22 PM IST

മലപ്പുറം :മുഈന്‍ അലി തങ്ങളുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഇക്കാര്യം പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതോടെ പാര്‍ട്ടിയുടെ ഉത്തരവാദിത്വം കഴിഞ്ഞു. അധികാരം അടിസ്ഥാനമാക്കിയല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്.

കൂടുതല്‍ വായനക്ക്: മുഈന്‍ അലിക്കെതിരായ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പിഎംഎ സലാം

അധികാരം ഇല്ലെങ്കിലും മുസ്ലിം ലീഗിന് എത്ര കാലം വേണങ്കിലും നിലനില്‍ക്കാനാകും. അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തുറക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ ഉചിതമായ സമയത്ത് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗിലെ ആഭ്യന്തര സംഘര്‍ഷം : മുഈന്‍ അലി വിഷയം അവസാനിച്ചതായി പി.എം.എ സലാം
Last Updated : Aug 11, 2021, 5:22 PM IST

ABOUT THE AUTHOR

...view details