മലപ്പുറം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതോടെ പുതിയ മാർഗങ്ങളുമായി മലപ്പുറത്തെ മാംസ വ്യാപാരികൾ. മാംസം വാങ്ങാനെത്തുന്നവര്‍ക്ക് കണ്ടെയ്‌നറുകളിൽ വിതരണം നടത്തുകയാണ് വ്യാപാരികള്‍. പ്ലാസ്റ്റിക് നിരോധനത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഈ മേഖലയിൽ കച്ചവടം ചെയ്യുന്നവരാണ്.
പ്ലാസ്റ്റിക് നിരോധനം; ബദല്‍ മാര്‍ഗങ്ങളുമായി മാംസ വ്യാപാരികള്‍ - malappuram
മാംസം വാങ്ങാനെത്തുന്നവര്‍ക്ക് കണ്ടെയ്‌നറുകളിൽ വിതരണം നടത്തുകയാണ് വ്യാപാരികള്‍
പ്ലാസ്റ്റിക് നിരോധനം; ബദല്‍ മാര്‍ഗങ്ങളുമായി മാംസ വ്യാപാരികള്‍
ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ പ്രധാനമായും ഒഴിവാക്കുന്നത് മാംസ വ്യാപാരികളാണ്. അതുകൊണ്ടുതന്നെ ബദൽ മാർഗം എന്ന നിലയിലാണ് ഇവർ കണ്ടെയ്‌നറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമുള്ളവർക്ക് കണ്ടെയ്‌നറുകള്‍ക്ക് ഉള്ളിലാക്കി മാംസം വിതരണം ചെയ്യും. 40 രൂപയാണ് ഇതിനായി ചാർജ് ഈടാക്കുന്നത്. കണ്ടെയ്‌നർ കൊണ്ടുപോയി തിരിച്ചു കൊണ്ടു വരുന്നവർക്ക് പണം തിരിച്ച് നൽകുകയും ചെയ്യും. പുതിയ ആശയത്തിന് പിന്തുണയുമായി ഉപഭോക്താക്കളുമുണ്ട്. കണ്ടെയ്‌നര്‍ വേണ്ടാത്തവർക്ക് കടലാസുകളിലും ഇലകളിലും പൊതിഞ്ഞ് കൊടുക്കും.
Last Updated : Jan 17, 2020, 5:52 PM IST