മലപ്പുറം: മുസ്ലിം ലീഗിന്‍റെ നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു.യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റം തടയുന്നതില്‍ മുസ്ലിം ലീഗ് മുഖ്യപങ്കാണ് നിര്‍വഹിച്ചതെന്ന് ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി. മഞ്ചേശ്വരത്തും പാലക്കാടും അക്കൗണ്ട് തുറക്കാനുള്ള ബിജെപി നീക്കം മുസ്ലിം ലീഗിന്‍റെ കൃത്യമായ ഇടപെടലിലൂടെ തടയാന്‍ സാധിച്ചു എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് മികച്ച പ്രകടനം
ഇടത് തരംഗത്തിനിടയിലും മുസ്ലിം ലീഗ് മലപ്പുറം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഴ് മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കൂടി. വള്ളിക്കുന്ന്, കോട്ടക്കല്‍, തിരൂരങ്ങാടി, ഏറനാട്, തിരൂര്‍, മങ്കട, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് ലീഗ് കാഴ്ചവച്ചത്. ഈ മണ്ഡലങ്ങളില്‍ സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാന്‍ സാധിച്ചു. യുഡിഎഫിന് തിരിച്ചടിയുണ്ടായപ്പോഴും മുസ്ലിം ലീഗിന് സ്വന്തം കോട്ടകള്‍ നിലനിര്‍ത്താന്‍ സാധിച്ചു.