കേരളം

kerala

ETV Bharat / state

വൈറസ് പരാമർശം; യോഗി ആദിത്യനാഥിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി - yogi adithya nadh

രാഹുല്‍ ഗാന്ധിയുടെ റാലി കണ്ട് ബിജെപിക്കാര്‍ വിറളിപൂണ്ടിരിക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

വൈറസ് പരാമർശം; യോഗി ആദിത്യനാഥിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

By

Published : Apr 5, 2019, 2:40 PM IST

Updated : Apr 5, 2019, 3:07 PM IST

മുസ്ലിം ലീഗ് വളരെക്കാലമായി യുപിഎയില്‍ പ്രവര്‍ത്തിക്കുന്ന മതേതര കക്ഷിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യോഗി ആദിത്യനാഥിന്‍റെ വൈറസ് പ്രസ്താവന അറിവില്ലായ്മകൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ അത് രാജ്യത്താകെ ബാധിക്കുമെന്നുമായിരുന്നു യോഗിയുടെ വിവാദ പരാമർശം.

യോഗിയുടെ വാക്കുകൾ യോഗിയെ തന്നെ തിരിഞ്ഞു കുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൻഡിഎയുടെ ഘടകങ്ങളിലും പച്ച കൊടിയുണ്ട്. അവരിൽ തന്നെ ലീഗ് എന്ന പേരുള്ളവയും ഉണ്ട്. രാഹുലിന്‍റെ റാലി കണ്ട് അവർ വിറളി പൂണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിന് വർഗീയ മുഖം നൽകുന്ന ബിജെപി നടപടി തന്നെയാണ് ഈ പരാമർശത്തിന് പിന്നിലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

വൈറസ് പരാമർശം; യോഗി ആദിത്യനാഥിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി നേരത്തേ പറഞ്ഞിരുന്നു.

Last Updated : Apr 5, 2019, 3:07 PM IST

ABOUT THE AUTHOR

...view details