മലപ്പുറം :പിണറായി വിജയൻ സർക്കാറിന് ആശംസകള്‍ അറിയിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചാണ് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്. പ്രതിസന്ധിയുടെ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം വെർച്വൽ ആയി ചടങ്ങ് വീക്ഷിച്ചു.
ജനമർപ്പിച്ച വിശ്വാസം സംരക്ഷിക്കാനാകട്ടെ : പിണറായി സര്‍ക്കാരിന് ആശംസയറിയിച്ച് കുഞ്ഞാലിക്കുട്ടി - pinarayi vijayan govt
ക്രിയാത്മക പ്രതിപക്ഷമായി യുഡിഎഫ് നിലയുറപ്പിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി.
ജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ കഴിയട്ടെ: അഭിനന്ദനങ്ങൾ അറിയിച്ച് പികെ കുഞ്ഞാലിക്കുട്ടിജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ കഴിയട്ടെ: അഭിനന്ദനങ്ങൾ അറിയിച്ച് പികെ കുഞ്ഞാലിക്കുട്ടി
Read more: രണ്ടാം പിണറായി സർക്കാരിന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല
ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യുഡിഎഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ പിന്തുണ നൽകും. വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.