കേരളം

kerala

ETV Bharat / state

മൻസൂർ കൊലപാതകത്തിലെ അന്വേഷണം പ്രഹസനമെന്ന് പികെ കുഞ്ഞാലിക്കുട്ടി - Mansoor Murder case in panur

മൻസൂറിന്‍റെ കൊലപാതകം ആസൂത്രിതമാണ്. അടുത്തിടെയുണ്ടായ കൊലപാതകങ്ങൾക്കെല്ലാം സാമ്യമുണ്ട്. കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി നുറുക്കുകയാണ്. അന്വേഷണം വെറും പ്രഹസനമായിക്കൊണ്ടിരിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PK Kunjalikkutty on Mansoor Murder case  പാനൂർ കൊലപാതകം  മൻസൂർ കൊലപാതകം  Mansoor Murder case in panur  Muslim league leader PK Kunjalikkutty
മൻസൂർ കൊലപാതകത്തിലെ അന്വേഷണം പ്രഹസനമെന്ന് കുഞ്ഞാലിക്കുട്ടി

By

Published : Apr 9, 2021, 7:25 PM IST

മലപ്പുറം:പാനൂർ കൊലപാതകത്തിലെ അന്വേഷണം പ്രഹസനമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ നിയോഗിച്ച അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് പികെ കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു. അജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണ്. മറ്റു എജൻസികളെ അന്വേഷണം എൽപ്പിക്കുന്നതാണ് ഇതിലും ഭേദം. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

മൻസൂർ കൊലപാതകത്തിലെ അന്വേഷണം പ്രഹസനമെന്ന് കുഞ്ഞാലിക്കുട്ടി

Read more:മൻസൂർ വധം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് അഡ്വ.സജീവ് ജോസഫ്

മൻസൂറിന്‍റെ കൊലപാതകം ആസൂത്രിതമാണ്. അടുത്തിടെയുണ്ടായ കൊലപാതകങ്ങൾക്കെല്ലാം സാമ്യമുണ്ട്. കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി നുറുക്കുകയാണ്. അന്വേഷണം വെറും പ്രഹസനമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയാണ്. മൻസൂറിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏത് അറ്റം വരെയും പോകും. കേസിൽ തുമ്പില്ലാതാക്കി കേസ് തേച്ചുമാച്ചു കളയാമെന്ന് സർക്കാർ കരുതേണ്ട. സമാധാന യോഗത്തിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ് മാറി നിന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read more: മൻസൂർ കൊലപാതകം; യുഎപിഎ ചുമത്തണമെന്നും അന്വേഷണ സംഘത്തെ മാറ്റണമെന്നും കെ. സുധാകരൻ

ABOUT THE AUTHOR

...view details