മലപ്പുറം:ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. സംഭവം സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാർക്ക് ഏത് വകുപ്പ് കൊടുക്കുന്നു എന്നതിലല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് Also Read:സൗമ്യയുടെ കുടുംബത്തെ പരിഗണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
ഒരു സമുദായത്തിന്‍റെ പേര് പറഞ്ഞാണ് മുഖ്യമന്ത്രി നിയോഗിച്ച വകുപ്പ് തിരിച്ചെടുത്തതെന്നും അത് സമുദായത്തെ തന്നെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ചില സമുദായങ്ങൾ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ല എന്ന് പറയുന്നത് ശരിയല്ലെന്നും വസ്‌തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുളള മരുന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
രണ്ടാം പിണറായി വിജയൻ സർക്കാരിnd] മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായി വി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റിരുന്നു. എന്നാൽ പിന്നീട് ആ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗ് ഉന്നതാധികാരസമിതി യോഗത്തിനുശേഷം മുസ്ലിം ലീഗ് നേതാക്കൾ.