കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയുടെ പരാമര്‍ശം ഇടതു സര്‍ക്കാരിനേറ്റ മുഖത്തടി: കുഞ്ഞാലിക്കുട്ടി - എൽ.ഡി.എഫ്‌

കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നീതിക്ക് നിരക്കുന്നതല്ലെന്നും അത് സംസ്ഥാനത്തിന്‍റെ പ്രബുദ്ധ പാരമ്പര്യത്തിന് അപമാനകരമാണെന്നും കുഞ്ഞാലിക്കുട്ടി

P. K. KUNHALIKUTTY ABOUT ASSEMBLY RUCKUS CASE  നിയമസഭ കയ്യാങ്കളി കേസ്  പി.കെ കുഞ്ഞാലിക്കുട്ടി  P. K. Kunhalikutty  സുപ്രീംകോടതി  ഹൈക്കോടതി  കെ എം മാണി  KM MANI  എൽ.ഡി.എഫ്‌  സി.പി.എം
നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയുടെ പരാമര്‍ശം ഇടതു സര്‍ക്കാരിനേറ്റ മുഖത്തടി: കുഞ്ഞാലിക്കുട്ടി

By

Published : Jul 6, 2021, 3:38 AM IST

മലപ്പുറം:നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌‌ സംസ്ഥാനത്തിന്‍റെ പ്രബുദ്ധ പാരമ്പര്യത്തിനു അപമാനകരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഹൈക്കോടതി വിധിക്കെതിരെയാണ് ജനങ്ങളുടെ പണമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയിരിക്കുന്നതെന്നും ഇതിന് രാജ്യത്തിന്‍റെ നിയമവ്യവസ്ഥയും ജനങ്ങളും മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനു ഏറ്റവും കൂടുതൽ ബജറ്റുകൾ സമ്മാനിച്ച പ്രഗത്ഭനായ ധനമന്ത്രി കെ എം മാണിയെ അഴിമതിക്കാരനെന്ന് സുപ്രീം കോടതിയിലും എൽ.ഡി.എഫ്‌ ആവർത്തിച്ചത്‌ അങ്ങേയറ്റം അപലപനീയവും ദു:ഖകരവുമാണ്‌. അന്നത്തെ പ്രതിപക്ഷത്തിനും സി.പി.എമ്മിനും ഏറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്ന ആവശ്യത്തിനെതിരെ സുപ്രീംകോടതി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍.

ALSO READ:നിയമസഭ കയ്യാങ്കളി കേസ് : കേരള കോൺഗ്രസ് രാഷ്‌ട്രീയ തീരുമാനമെടുക്കണമെന്ന് വി.ഡി. സതീശൻ

ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എന്ത് പരിരക്ഷയാണ് നല്‍കേണ്ടതെന്ന കോടതിയുടെ പരാമര്‍ശം ഇടതു സര്‍ക്കാരിനേറ്റ മുഖത്തടിയാണ്. ബജറ്റ് അവതരണത്തെ തടസപ്പെടുത്തിയതും അതേ തുടര്‍ന്ന് സഭയിലെ വിലപ്പെട്ട വസ്തുക്കള്‍ തല്ലിത്തകര്‍ത്തതും ജനാധിപത്യത്തിനേറ്റ തീരാകളങ്കമായിരിക്കെ, കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരെ രക്ഷപ്പെടുത്താനും പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്. എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്‌. കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും എങ്കില്‍ മാത്രമേ രാജ്യത്ത് തുല്യനീതി പുലരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകൂ എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details