കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: പികെ കുഞ്ഞാലിക്കുട്ടി - വേങ്ങര നിയോജക മണ്ഡലം

ഭക്ഷണവും മരുന്നും ലഭ്യമാക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കും.

കൊവിഡ്  pk kunhalikutty  Vengara constituency  വേങ്ങര നിയോജക മണ്ഡലം  പികെ കുഞ്ഞാലിക്കുട്ടി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: പികെ കുഞ്ഞാലിക്കുട്ടി

By

Published : May 10, 2021, 11:39 PM IST

മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് നിയുക്ത എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

read more:കൊവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തി ഇടമലക്കുടി; മികവാര്‍ന്ന മാതൃക

നിലവിൽ ഓക്സി മീറ്ററിന്‍റേയും, ഓക്സിജന്‍റേയും അപര്യാപ്തതകൾ പരിഹരിക്കേണ്ടതുണ്ട്. ജില്ലാ കളക്ടറുമായും ജില്ല മെഡിക്കൽ ഓഫീസറുമായും ബന്ധപ്പെട്ട് ഇതിന് പരിഹാരം കാണും. ആരോഗ്യ വകുപ്പിന് സാധ്യമാകാത്ത പക്ഷം സ്പോൺസർഷിപ്പിലൂടെയും മറ്റും സാമഗ്രികൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കും.

read more: സന്നദ്ധ സംഘടനകൾക്ക് വാഹനപരിശോധനയ്ക്ക് അനുമതിയില്ലെന്ന് മുഖ്യമന്ത്രി

ഭക്ഷണവും മരുന്നും ലഭ്യമാക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കും. നിലവിൽ ആറ് പഞ്ചായത്തുകളിലും ക്വാറന്‍റീന്‍ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോവുന്നത്. സ്റ്റാഫ്‌ നേഴ്‌സ്മാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും കുറവ് പരിഹരിക്കാൻ ജില്ലാ കളക്ടറോടും മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലെ സഹായത്തിനായി പഞ്ചായത് പ്രസിഡന്‍റുമാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ഹെൽപ് ഡെസ്ക്കും രൂപീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details