കേരളം

kerala

ETV Bharat / state

അനൈക്യം പ്രശ്​നമായെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി - അനൈക്യം

പരാജയത്തി​​​ന്‍റെ ഉത്തരവാദിത്തം എൻ.എസ്​.എസി​​​ന്‍റെ  തലയിൽ കെട്ടിവെക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

അനൈക്യം പ്രശ്​നമായെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി

By

Published : Oct 25, 2019, 7:29 AM IST

മലപ്പുറം: മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ പാർട്ടി അനൈക്യം പ്രശ്​നമായെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പരാജയത്തിന്‍റെ ഉത്തരവാദിത്വം എൻ.എസ്​.എസി​​​ന്‍റെ തലയിൽ കെട്ടിവെക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി. അവർ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ യുഡിഎഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിച്ചില്ല .തോൽവിയും ജയവും പാർട്ടികൾ ഏറ്റെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ എന്നും രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വർഗീയമായ വോട്ടു വിഭജനം ഉണ്ടായിട്ടില്ലെന്നും ലീഗ് നേതൃത്വം അറിയിച്ചു . പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,മുസ്ലിം ലീഗ് നേതാക്കളായ കെ പി എ മജീദ്. അബ്ദുറഹ്മാൻ രണ്ടത്താണി, പി കെ ബഷീർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details