മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിലെ കൊവിഡ് കണ്‍ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. എംഎൽഎ പികെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിലാണ് കണ്‍ട്രോൾ റൂം ആരംഭിച്ചത്. നിയോജക മണ്ഡലത്തിലെ വാർഡ് തല ആർആർടിമാരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, ആംബുലൻസ് സർവ്വീസ്, പഞ്ചായത്തുകളുടെ കൊവിഡ് വാർ റൂമുകളുടെ പ്രവർത്തനങ്ങളെ സഹായിക്കുക, മണ്ഡലത്തിൽ ആവശ്യമായി വരുന്ന കൊവിഡ് കിറ്റുകൾ നൽകുക, മെഡിക്കൽ സഹായം എത്തിക്കുക തുടങ്ങിയവയാണ് കൊവിഡ് കണ്‍ട്രോൾ റൂമിന്‍റെ പ്രവർത്തനങ്ങൾ. വേങ്ങരയിലെ വിഎംസി ആശുപത്രയിലും കുന്നുംപുറത്തെ ദാറുൽ ശിഫ ആശുപത്രിയും കൊവിഡ് ആശുപത്രകളാക്കി മാറ്റാനും എംഎൽഎയ്‌ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
പികെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിൽ കൊവിഡ് കണ്‍ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
വേങ്ങര നിയോജക മണ്ഡലത്തിലാണ് പികെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിൽ കൊവിഡ് കണ്‍ട്രോൾ റൂം ആരംഭിച്ചത്. വേങ്ങരയിലെ വിഎംസി ആശുപത്രയിലും കുന്നുംപുറത്തെ ദാറുൽ ശിഫ ആശുപത്രിയും കൊവിഡ് ആശുപത്രകളാക്കി മാറ്റാനും എംഎൽഎയ്‌ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
പികെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിൽ കൊവിഡ് കണ്‍ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു