മലപ്പുറം: കൊല്ലം, മലപ്പുറം ജില്ലകൾക്ക് നാഷണൽ ഹൈവേ അതോറിറ്റി അനുവദിച്ച ഓക്സിജൻ പ്ലാന്‍റില്‍ മലപ്പുറം ജില്ലയിലെ പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തി നിർത്തിവെച്ചതിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ ഞങ്ങള്‍ തെരഞ്ഞെടുത്തത് മഞ്ചേരി മെഡിക്കൽ കോളജാണ്. അവിടെ അത് വേണ്ടെന്ന് തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. നിലവില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ ഓക്സിജൻ പ്ലാന്‍റ് ഉപേക്ഷിക്കാനുള്ള നടപടി പ്രതിഷേധാർഹം: പി.കെ കുഞ്ഞാലിക്കുട്ടി - ഓക്സിജൻ പ്ലാന്‍റ്
കഴിഞ്ഞ ദിവസമാണ് പ്ലാന്‍റ് നിർമ്മാണ പ്രവർത്തി നിർത്തിവച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി, നാഷണൽ ഹൈവേ അതോറിറ്റി എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിർമ്മാണം പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നാണ് ഇപ്പോൾ കരുതുന്നതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസമാണ് പ്ലാന്‍റ് നിർമ്മാണ പ്രവർത്തി നിർത്തിവച്ചത്. കെട്ടിടം നിർമ്മിക്കാനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി മരങ്ങള്‍ വെട്ടി മാറ്റിന്നുതടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
also read:പ്രിയങ്കയുടെ മരണം, സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍