കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ നിധി സര്‍ക്കാര്‍ വകമാറ്റുന്നതായി മുസ്ലിം യൂത്ത് ലീഗ് - മലപ്പുറം

961 കോടി പഞ്ചായത്ത് റോഡ് നിർമ്മാണത്തിന് വക മാറ്റിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു

cmdrf  kerala cm  leauge  firoz  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  മലപ്പുറം  യൂത്ത് ലീഗ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ തുക വകമാറ്റി ചിലവഴിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ്

By

Published : May 18, 2020, 8:22 PM IST

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ്. 961 കോടി പഞ്ചായത്ത് റോഡ് നിർമാണത്തിന് വക മാറ്റിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ തുക വകമാറ്റി ചിലവഴിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്‌ട്രീയ താൽപര്യത്തിലാണ് തുക വകമാറ്റിയത്. ഫണ്ട് നൽകാൻ നിർദേശിച്ചു ഉള്ള ഉത്തരവ് റദ്ദാക്കണമെന്നും ദുരിതാശ്വാസ നിധിയിലെ പണം ദുരിതമനുഭവിക്കുന്നവർക്ക് നൽകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പിആർ വർക്ക് മാത്രമാണ്. സർക്കാർ ആവശ്യത്തിന് നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടില്ല. അതിനാലാണ് പുറത്തുനിന്നുള്ളവരെ കൊണ്ടു വരാൻ താൽപര്യം കാണിക്കാത്തതെന്നും പികെ ഫിറോസ് ആരോപിച്ചു.

ABOUT THE AUTHOR

...view details