മലപ്പുറം: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കേരള പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് പി.കെ.ബഷീർ എംഎൽഎ. അകമ്പാടത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കള്ളകടത്തുകാരും തട്ടിപ്പുകാരും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസുമായാണ് ബന്ധപ്പെടുന്നതെന്നും കേരളാ പൊലീസിന്‍റെ കസ്റ്റഡിയിലായതിനാലാണ് നാല് ദിവസമായിട്ടും സ്വപ്‌ന സുരേഷിനെ പിടികൂടാൻ കഴിയാത്തതെന്നും എംഎൽഎ പറഞ്ഞു.
സ്വപ്‌ന സുരേഷ് കേരള പൊലീസിന്‍റെ കസ്റ്റഡിയിൽ; പികെ ബഷീർ എംഎൽഎ
മുഖ്യമന്ത്രിയുടെ ഉപദേശകൻമാർക്കും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് കസ്റ്റംസിലേക്ക് ഫോൺ കോൾ പോയതെന്നും എംഎൽഎ
മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ആഞ്ഞടിച്ച പിണറായി വിജയൻ തനിക്ക് എതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ സംസാരത്തിൽ മിതത്വം പാലിക്കണമെന്ന് പറയുന്നത് വിചിത്രമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേശകൻമാർക്കും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് കസ്റ്റംസിലേക്ക് ഫോൺ കോൾ പോയതെന്നും എംഎൽഎ പറഞ്ഞു.
മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പും ഐ.ടി.വകുപ്പും കൈകാര്യം ചെയുന്നത്. തന്‍റെ വകുപ്പിന് കീഴിൽ 1.40 ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരാളെ നിയമിച്ചിട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. എൻഐഎ കേസ് അന്വേഷണം ഏറ്റെടുത്തത് നന്നായി. മുഴുവൻ പ്രതികളെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും പുറത്ത് കൊണ്ടുവരണം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചത് തലക്ക് മുകളിൽ അഗ്നിപർവ്വതം നിൽക്കുന്നതുകൊണ്ടാണന്നാണ് മന്ത്രി കടകംപള്ളി പറഞ്ഞത്. എന്നാൽ അത് സ്വർണ കടത്തായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.