കേരളം

kerala

By

Published : Oct 3, 2020, 7:46 PM IST

ETV Bharat / state

മലപ്പുറത്ത് ഒമ്പത് സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആറ് സ്‌കൂളുകളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

മലപ്പുറം  സ്കൂൾക  മുഖ്യമന്ത്രി  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ശിലാസ്ഥാപനം  malappuram  nine schools  inaugurated  pinarai vijayan
മലപ്പുറത്ത് ഒമ്പത് സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഒമ്പത് സ്‌കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആറ് സ്‌കൂളുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി.വി.എച്ച്.എസ്.എസ് മഞ്ചേരി, എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍, ജി.എം വി.എച്ച്.എസ്.എസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, ജി.എച്ച്.എസ് എടപ്പാള്‍, ജി.എച്ച്.എസ്.എസ് തൃക്കാവ്, പ്ലാന്‍ ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച ജി.എം.വി.എച്ച്.എസ്എസ് നിലമ്പൂര്‍, ജി.എല്‍.പി.എസ് ഇരുമ്പൂഴി, ജി.യു.പി.എസ് വേട്ടേക്കോട് എന്നീ സ്‌കൂളുകളാണ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടി, ജി.എച്ച്.എസ്.എസ് കാവനൂര്‍, ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗണ്‍, ജി.എച്ച്.എസ്.എസ് പൂക്കോട്ടുംപാടം, ജി.യു.പി.എസ് മുണ്ടമ്പ്ര, ജി.എല്‍.പി.എസ് കൊമ്പംകല്ല് എന്നിവയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.

മലപ്പുറം ജില്ലയില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റമാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നന്ദിയും പറഞ്ഞു. എം.എല്‍.എമാരായ പിവി അന്‍വര്‍, എം ഉമ്മര്‍, വി അബ്ദുറഹിമാന്‍, പി. ഉബൈദുള്ള, കെഎന്‍എ ഖാദര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പികെ ബഷീര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എപി ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ പത്മിനി ഗോപിനാഥ്, സിഎച്ച് ജമീല, സി മുഹമ്മദ് കുഞ്ഞി മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എം മണി പദ്ധതിയുടെ വിശദീകരണം നടത്തി. ഡിഡിഇ കെ കുസുമം, എ.ഡി.എം ഉബൈദുള്ള, എസ്.എസ് കെ ജില്ലാ പ്രൊജക്ട് കോ. ഓര്‍ഡിനേറ്റര്‍ കെവി വേണുഗോപാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുല്‍ ഗഫൂര്‍, കൈറ്റ് കോ. ഓര്‍ഡിനേറ്റര്‍ ടി കെ അബ്ദുല്‍ റഷീദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എകെ ഷാജന്‍, വൃന്ദകുമാരി, ടി രമേശ് കുമാര്‍, എം സൗദാമിനി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ , ബ്ലോക്ക് പ്രോജക്ട് കോ. ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ വിവിധ വിദ്യാലയങ്ങളില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details