പിണറായിയും സി.പി.എമ്മും മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല - kerala news
രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്കാണോ മുഖ്യമന്ത്രിയും സി.പി.എമ്മും മുസ്ലീംലീഗിനെ വിമര്‍ശിച്ചതെന്ന് ചെന്നിത്തല
മലപ്പുറം: മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്രമിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല. മുസ്ലീംലീഗിനെ വിമര്‍ശിച്ചത് രാഷ്ട്രീയപാര്‍ട്ടി എന്ന നിലയ്ക്കാണെന്ന് മുഖ്യമന്ത്രി പറയുന്നു. അതിലെവിടെയാണ് വര്‍ഗീയത എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്കാണോ മുഖ്യമന്ത്രിയും സി.പി.എമ്മും മുസ്ലീംലീഗിനെ വിമര്‍ശിച്ചത്. പാണക്കാട്ട് ചെന്ന് ചര്‍ച്ച നടത്തിയതിനെപ്പറ്റി വിജയരാഘവന്‍ പറഞ്ഞത് മതമൗലികവാദത്തെ ശക്തിപ്പെടുന്ന പ്രവര്‍ത്തി എന്നാണ്. ഇതാണോ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്കുള്ള വിമര്‍ശനമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അത് രാഷ്ട്രീയമല്ല തനി വര്‍ഗീയതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.