മലപ്പുറം:ചെറുവിരല്‍ കൊണ്ട് മഹാത്മ ഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് വളാഞ്ചേരി വൈകത്തൂര്‍ സ്വദേശി കെ.ടി. മുഹമ്മദ് സാലിഹ്. 28 മിനിറ്റ് സമയം കൊണ്ടാണ് സാലിഹ് തന്‍റെ വലത് ചെറു വിരല്‍ മാത്രം ഉപയോഗിച്ച് മഹാത്മ ഗാന്ധിയുടെ ഛായ ചിത്രം വരച്ചുതീര്‍ത്തത്.
ചെറുവിരല്‍ കൊണ്ട് ഗാന്ധിജിയുടെ ചിത്രം വരച്ചു, തേടിയെത്തിയത് റെക്കോഡ് - ചെറു വിരല്‍ കൊണ്ട് ചിത്രം
28 മിനിറ്റ് സമയം കൊണ്ടാണ് സാലിഹ് തന്‍റെ വലത് ചെറു വിരല്‍ മാത്രം ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ഛായ ചിത്രം വരച്ചുതീര്‍ത്തത്.
ചെറുവിരല്‍ കൊണ്ട് ഗാന്ധിജിയുടെ ചിത്രം വരച്ച് മുഹമ്മദ് സാലിഹ്; തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ച സാലിഹിനെ വൈകത്തൂര്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മൊമെന്‍റോ നല്‍കി ആദരിച്ചു. എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ വീട്ടിലെത്തിയാണ് മൊമെന്‍റോ കൈമാറിയത്. ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങളുടെ ഛായ ചിത്രം വരച്ചത് മുഹമ്മദ് സാലിഹ് അദ്ദേഹത്തിന് കൈമാറി.
ALSO READ:ഒരു എഫോര്‍ ഷീറ്റില്‍ 6,317 വാക്കുകൾ, 36,580 അക്ഷരങ്ങള്‍ ; 'നാനോ'യില്‍ റെക്കോഡിട്ട് മുത്വിഹുൽ ഹഖ്
Last Updated : Sep 7, 2021, 1:05 PM IST