മലപ്പുറം: മലപ്പുറം - മൈസൂരു ദേശീയപാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചു. മൈസൂരു വാജ്‌പേയി സർക്കിളിൽ നിന്നാരംഭിച്ച് മലപ്പുറം നഗരത്തിൽ കിഴക്കേത്തലയിൽ അവസാനിക്കുന്ന പാതക്ക് കേന്ദ്ര സർക്കാർ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകി. 266.5 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ബന്ദിപൂര്‍ വനമേഖലയെ ഒഴിവാക്കിയതിനാല്‍ ഇവിടുത്തെ നിയന്ത്രണങ്ങളെ മറികടക്കാമെന്നതാണ് പ്രധാന നേട്ടം. രാത്രി 9 മുതൽ രാവിലെ 6 മണി വരെ ബന്ദിപ്പൂർ വനത്തിലൂടെ യാത്രാനുമതി ഇല്ല. ജനവാസ മേഖലയെ ഒഴിവാക്കിയുള്ള അലൈൻമെന്‍റാണ് ജില്ലാ കലക്ടർമാർക്ക് സമർപ്പിച്ചത്.
മലപ്പുറം - മൈസൂരു ദേശീയപാതക്ക് കേന്ദ്രാനുമതി - കേന്ദ്ര സർക്കാർ
ദേശീയ പാതക്ക് കേന്ദ്ര സർക്കാർ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകി.
![മലപ്പുറം - മൈസൂരു ദേശീയപാതക്ക് കേന്ദ്രാനുമതി മലപ്പുറം - മൈസൂരു ദേശീയപാതയ്ക്ക് കേന്ദ്രാനുമതി- ദേശീയ പാത കേന്ദ്ര സർക്കാർ മലപ്പുറം - മൈസൂരു ദേശീയപാത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8076936-thumbnail-3x2-malappuram.jpg)
കൽപറ്റയിൽ നിന്ന് വയനാട് ചുരമിറങ്ങി അടിവാരത്തെത്തിയ ശേഷം വേനപ്പാറ, കൂളിമാട് എന്നീ വഴി മലപ്പുറം ജില്ലയിൽ പ്രവേശിക്കുകയും ചീക്കോട്, കിഴിശ്ശേരി, വള്ളുവമ്പ്രം വഴി മലപ്പുറം ടൗണിൽ എത്തുന്ന രീതിയിലാണ് പ്രാഥമിക അലൈൻമെന്‍റ്. അന്തിമ അലൈൻമെന്‍റ് സർക്കാരിന്‍റേയും ജനപ്രധിതികളുടെയും നിർദേശങ്ങൾ പരിഗണിച്ച ശേഷം തീരുമാനിക്കും. നിലവിൽ ഉള്ള കോഴിക്കോട് - മലപ്പുറം - പാലക്കാട് പാത നവീകരണം മലപ്പുറവും വിമാനത്താവളവും ഒഴിവാക്കി പദ്ധതിയിട്ടത് നിരാശയേകിയിരുന്നു. അതേ സമയം വയനാട് വഴിയുള്ള പുതിയ മലപ്പുറം - മൈസൂരു ദേശീയ പാത മലപ്പുറത്തിന്‍റെ വാണിജ്യ വ്യവസായ മേഖലക്ക് പ്രതീക്ഷയേകുന്നതാണ്.