കേരളം

kerala

ETV Bharat / state

ലോക്‌ഡൗണില്‍ വിപുലമായ സംവിധാനങ്ങളുമായി പെരിന്തല്‍മണ്ണ നഗരസഭ

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ, നിരീക്ഷണത്തില്‍ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും, നിർദ്ധനർക്ക് ഭക്ഷണ കിറ്റുകൾ, ഷോപ്പിങ് കോംപ്ലക്‌സുകളിലെ വാടക ഒഴിവാക്കല്‍ എന്നിങ്ങനെയാണ് പെരിന്തല്‍മണ്ണ നഗരസഭ ലോക്‌ഡൗണിനെ നേരിടുന്നത്.

കേരളത്തില്‍ ലോക്‌ഡൗൺ  പെരിന്തല്‍മണ്ണ നഗരസഭ  perinthalmanna corporation  lock down at kerala
ലോക്‌ഡൗണില്‍ വിപുലമായ സംവിധാനങ്ങളുമായി പെരിന്തല്‍മണ്ണ നഗരസഭ

By

Published : Apr 5, 2020, 12:24 PM IST

മലപ്പുറം: ലോക്‌ഡൗണിനെ നേരിടാൻ വിപുലമായ സംവിധാനങ്ങളുമായി പെരിന്തല്‍മണ്ണ നഗരസഭ. സാമൂഹിക അടുക്കള, ടെലി മെഡിസിൻ, നഗരസഭ ഷോപ്പിങ് കോംപ്ലക്സുകളിലെ റൂമുകളുടെ വാടക ഒഴിവാക്കല്‍, ഭക്ഷണ കിറ്റ് വിതരണം തുടങ്ങി നിരവധി സംവിധാനങ്ങളാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.

ലോക്‌ഡൗണില്‍ വിപുലമായ സംവിധാനങ്ങളുമായി പെരിന്തല്‍മണ്ണ നഗരസഭ

ആയിരത്തോളം പേർക്ക് ഉച്ചഭക്ഷണവും മുന്നൂറോളം പേർക്ക് രാത്രി ഭക്ഷണത്തിനുള്ള അവസരവും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ആദ്യഘട്ടം 129 കേന്ദ്രങ്ങളിലായി 2600 പേർക്ക് ഒരാഴ്‌ചത്തേക്ക് വേണ്ട എല്ലാ വിഭവങ്ങളും അടങ്ങുന്ന ഭക്ഷണ കിറ്റുകളും രണ്ടാം ഘട്ടത്തില്‍ 316 കേന്ദ്രങ്ങളിലായി 3200 പേർക്കുള്ള ഭക്ഷണ കിറ്റുകളുടെ വിതരണവും പൂർത്തിയാക്കി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ടെലി മെഡിസിൻ സംവിധാനവും ജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും നഗരസഭ എത്തിച്ച് നല്‍കും. നിർധന വീടുകളിലേക്ക് വേണ്ട ഭക്ഷണ കിറ്റുകളും നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിലെ വാടക ഒഴിവാക്കിയും ചെയർമാൻ മുഹമ്മദ് സലീമീന്‍റെ നേതൃത്വത്തിലുള്ള നഗരസഭ സംഘം വ്യത്യസ്തമാകുകയാണ്.

ABOUT THE AUTHOR

...view details