മലപ്പുറം: 38 വോട്ടിന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനോട് പരാജയപ്പെട്ട പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി മുഹമ്മദ് മുസ്തഫ കോടതിയിലേക്ക്. 375 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നാണ് പരാതി. കവറിന് പുറത്ത് സീല്‍ ഇല്ലാത്തതാണ് എണ്ണാത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ സീല്‍ വെക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മനപൂര്‍വ്വം സീല്‍ വെക്കാത്തതാണോയെന്നാണ് താന്‍ സംശയിക്കുന്നതെന്നും കെപി മുഹമ്മദ് മുസ്തഫ പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ തോൽവി; എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോടതിയിലേക്ക് - Perinthalmanna LDF candidate news
കവറിന് പുറത്ത് സീല്‍ ഇല്ലാത്ത കാരണത്താൽ 375 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നാണ് കെ പി മുഹമ്മദ് മുസ്തഫയുടെ പരാതി. 38 വോട്ടിനാണ് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനോട് കെ പി മുഹമ്മദ് മുസ്തഫ പരാജയപ്പെട്ടത്.
പെരിന്തല്‍മണ്ണയിലെ തോൽവി; എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോടതിയിലേക്ക്
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലാണ്. ഇവിടെ അപരന്മാര്‍ ചേര്‍ന്ന് 1972 വോട്ടുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ മഞ്ഞളാംകുഴിഅലിയും വി ശശികുമാറും തമ്മില്‍ ശക്തമായ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. അന്ന് 576 വോട്ടിനാണ് അലി ജയിച്ചത്.