കേരളം

kerala

ETV Bharat / state

മതിൽമൂലയില്‍ നടപ്പാലം തകർന്നിട്ട് ഒന്നര വർഷം; നടപടിയെടുക്കാതെ അധികൃതര്‍ - മതിൽമൂല നടപ്പാലം

കാഞ്ഞിരപുഴക്ക് കുറുകെ നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് 2018ലെ പ്രളയത്തില്‍ തകര്‍ന്നത്

mathilmoola bridge nilambur  മതിൽമൂല നടപ്പാലം  റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ
മതിൽമൂലയില്‍ നടപ്പാലം തകർന്നിട്ട് ഒന്നര വർഷം; നടപടിയെടുക്കാതെ അധികൃതര്‍

By

Published : Feb 16, 2020, 4:25 PM IST

മലപ്പുറം: നിലമ്പൂരിലെ മതിൽമൂലയില്‍ നടപ്പാലം തകർന്നിട്ട് ഒന്നര വർഷമാകുന്നു. കാഞ്ഞിരപുഴക്ക് കുറുകെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് പന്തീരായിരം ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടര്‍ന്ന് തകർന്നത്. ഇതോടെ ഈ ഭാഗത്തേക്കുള്ള 12 കുടുംബങ്ങളുടെ യാത്രാമാര്‍ഗമാണ് നഷ്ടമായത്.

മതിൽമൂലയില്‍ നടപ്പാലം തകർന്നിട്ട് ഒന്നര വർഷം; നടപടിയെടുക്കാതെ അധികൃതര്‍

2018ലെ പ്രളയത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, പൊതുമരാമത്ത് വകുപ്പുമന്ത്രി കെ.ടി.ജലീൽ, ഏറനാട് എംഎൽഎ പി.കെ.ബഷീർ ഉൾപ്പെടെയുള്ളവർ അടിയന്തരമായി നടപ്പാലം പുനർനിർമിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പാലത്തിന്‍റെ തകർന്ന ഭാഗത്ത് മണൽചാക്കുകൾ നിറച്ചുണ്ടാക്കിയ താൽക്കാലിക സംവിധാനമാണ് തുരുത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളുടെ ഇപ്പോഴത്തെ ഏക ആശ്രയം.

ABOUT THE AUTHOR

...view details