കിണറ്റിൽ വീണ പുള്ളിമാന് രക്ഷകരായി നാട്ടുകാർ - chital deer
വനംവകുപ്പും, റാപ്പിഡ് റെസ്‌പോൺസ് ടീമും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
മലപ്പുറം: വണ്ടൂർ വെള്ളാമ്പുറത്ത് കിണറ്റിൽ വീണ പുള്ളിമാന് രക്ഷകരായി നാട്ടുകാർ. വെള്ളാമ്പുറം എൽ.പി സ്‌കൂളിന് സമീപം കുട്ടികൃഷ്‌ണൻ നായരുടെ വീട്ടുമുറ്റത്തെ കിണറിലാണ് പുള്ളിമാൻ വീണത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പും, റാപ്പിഡ് റെസ്‌പോൺസ് ടീമും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. കിണറ്റിൽ ഇറങ്ങി കയറുപയോഗിച്ച് കെട്ടിയാണ് പുള്ളിമാനെ രക്ഷപ്പെടുത്തിയത്. അധികം താഴ്‌ചയില്ലാത്തതും വെള്ളം കുറവായതിനാലും പുള്ളിമാന് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. പ്രദേശത്ത് പന്നി ശല്യം കൂടുതാലാണെങ്കിലും മാനിന്‍റെ സാന്നിധ്യം ആദ്യമായാണ്. രക്ഷപ്പെടുത്തിയ പുള്ളിമാനെ പിന്നീട് കാട്ടിലേക്കയച്ചു.