മലപ്പുറം: ചൂരക്കണ്ടി കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമാകുന്നു. മേഖലയിൽ തൽസ്ഥിതി തുടരണമെന്ന ഹൈക്കോടതി വിധി ജനകീയ സമിതിക്ക് അനൂകൂലമായി വന്നിട്ടും കെട്ടിട ഉടമ ഷാപ്പ് ലൈസൻസിയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിന്മാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 21ന് കെട്ടിട ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മാർച്ചിൽ പ്രദേശവാസികളായ 500ലേറെ പേർ അണിനിരക്കും. തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറാണെന്ന് എഴുതി നൽകും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.
ചൂരക്കണ്ടി കള്ളുഷാപ്പിനെതിരെ സമരം ശക്തമാക്കി ജനകീയ സമിതി - കള്ളുഷാപ്പിനെതിരെ ജനകീയ സമിതി
കെട്ടിട ഉടമയുടെ വീട്ടിലേക്ക് നവംബര്‍ 21ന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
ചൂരക്കണ്ടി കള്ളുഷാപ്പിനെതിരെ സമരം ശക്തമാക്കി ജനകീയ സമിതി
ജനകീയ സമിതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ചൂരക്കണ്ടിയിലെ ജനജീവിതത്തിന് തടസം സൃഷ്‌ടിച്ചേക്കാവുന്ന കള്ളുഷാപ്പിൽ നിന്നും ലൈസൻസിക്ക് പിൻമാറേണ്ടി വരും. വന്‍ ജനപിന്തുണയാണ് ചുങ്കത്തറ ഗ്രാമ പഞ്ചായത്തംഗം സൂസൻ മത്തായിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതിക്ക് ലഭിക്കുന്നത്.