കേരളം

kerala

ETV Bharat / state

മലപ്പുറത്ത് പട്ടയ മേള; 3269 പട്ടയങ്ങള്‍ വിതരണം ചെയ്തു - പട്ടയ മേള

ആദ്യ പട്ടയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഏറനാട് താലൂക്കിലെ തെക്കേടത്ത് ജാനകിക്ക് നല്‍കി

Pattayamela conducted at malappuram  മലപ്പുറത്ത് പട്ടയ മേളയില്‍ 3,269 പട്ടയങ്ങള്‍ വിതരണം ചെയ്തു  പട്ടയ മേള  Pattayamela
പട്ടയ മേള

By

Published : Jan 10, 2020, 8:42 PM IST

മലപ്പുറം: ഭൂമി കൈവശമുള്ളവര്‍ക്കെല്ലാം നിയാനുസൃതമായി അവകാശം ഉറപ്പാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ അര്‍ഹരായവര്‍ക്കെല്ലാം ഭൂമിയില്‍ അവകാശം ഉറപ്പാക്കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.

മലപ്പുറത്ത് പട്ടയ മേളയില്‍ 3,269 പട്ടയങ്ങള്‍ വിതരണം ചെയ്തു

ആദ്യ പട്ടയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഏറനാട് താലൂക്കിലെ തൊണ്ണൂറുകാരിയായ തെക്കേടത്ത് ജാനകിക്ക് നല്‍കി. വിവിധ വിഭാഗങ്ങളിലായി 3,269 ഭൂവുടമകള്‍ക്കാണ് മേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത്. 2,925 ലാന്‍റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിവിധ താലൂക്കുകളില്‍ നിന്നുള്ള 177 പതിവ് പട്ടയങ്ങളും 167 ഒഎല്‍എച്ച്എസ് പട്ടയങ്ങളും ഗുണഭോക്താക്കള്‍ക്ക് നല്‍കി. 10 കൈവശ രേഖകളും വിതരണം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പട്ടയമേളയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details