കേരളം

kerala

By

Published : Jun 28, 2020, 8:57 PM IST

ETV Bharat / state

ധനസഹായം കിട്ടിയിട്ടും വീട് വയ്ക്കാൻ കഴിയാതെ കുടുംബം

പ്രളയത്തില്‍ വീട് തകർന്ന സ്ഥലത്ത് തന്നെ വീണ്ടും വീട് വയ്ക്കാനാണ് ജിയോളജി വകുപ്പ് നിർദേശിച്ചത്. പാതാർ സ്വദേശിയായ സതീഷും കുടുംബവും ഈ നിർദേശം പൂർണമായും നിഷേധിച്ചു.

പാതാർ പ്രളയം വാർത്ത  മലപ്പുറം പ്രളയം വാർത്ത  2019 പ്രളയം വാർത്ത  malappuram flood news  flood 2019 news  pathar flood news
ധനസഹായം കിട്ടിയിട്ടും വീട് വയ്ക്കാൻ കഴിയാതെ കുടുംബം

മലപ്പുറം: പാതാറില്‍ പ്രളയം തകർത്തെറിഞ്ഞ വീടിന് മുൻപില്‍ നിസഹായനായി കാത്ത് നില്‍ക്കുകയാണ് സതീഷും കുടുംബവും. സർക്കാർ ധനസഹായമായി ലഭിച്ച നാല് ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ഇവരുടെ കൈയിലുള്ളത്. ധനസഹായം ലഭിച്ചിട്ടും വീട് വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രളയത്തില്‍ വീട് തകർന്ന സ്ഥലത്ത് തന്നെ വീണ്ടും വീട് വയ്ക്കാനാണ് ജിയോളജി വകുപ്പ് നിർദേശിച്ചത്. എന്നാല്‍ കുടുംബം ഇത് പൂർണമായും നിഷേധിച്ചു.

ധനസഹായം കിട്ടിയിട്ടും വീട് വയ്ക്കാൻ കഴിയാതെ കുടുംബം

2019 ഓഗസ്റ്റ് 8ന് ഉണ്ടായ പ്രളയത്തിലാണ് പാതാറിലെ സതീഷ് പൊന്നുള്ളിയുടെ വീട് പ്രളയം തകർത്തത്. ആകെ ഉണ്ടായിരുന്ന 14 സെന്‍റ് സ്ഥലത്തെ ഏഴ് സെന്‍റും പ്രളയം എടുത്തു. ഇതോടെ സതീഷും ഭാര്യ സുഗുണയും ചേർന്ന് വീടും സ്ഥലവും ലഭിക്കുന്നതിനായി സർക്കാരിന് അപേക്ഷ നൽകി. സ്ഥലത്ത് എത്തിയ റവന്യൂ അധികൃതർ വീട് പൂർണമായി തകർന്നതായി രേഖപ്പെടുത്തി മടങ്ങി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാതാറിലെ പഴയ വീട് ഇരുന്ന സ്ഥലത്ത് തന്നെ പുതിയ വീട് നിർമിക്കാമെന്നാണ് ജിയോളജി വകുപ്പിന്‍റെ വിചിത്രമായ കണ്ടുപിടുത്തം. സതീഷിന്‍റെ വീടിനോട് ചേർന്നുണ്ടായിരുന്ന വീടുകൾ, കടകൾ, എല്ലാം കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ഇനി വീട് വയ്ക്കാൻ കഴിയില്ലെന്ന് സതീഷനും ഭാര്യ സുഗുണയും പറയുന്നു.

തങ്ങൾക്ക് വീട് വെയ്ക്കാൻ അഞ്ച് സെന്‍റ് സുരക്ഷിതമായ സ്ഥലം നല്‍കിയാല്‍ പകരം തങ്ങളുടെ കൈവശം അവശേഷിക്കുന്ന ഏഴ് സെന്‍റ് നൽകാൻ തയ്യാറാണെന്നും ഇവർ പറയുന്നു. സുഗുണ തൊഴിലുറപ്പിനും സതീഷ് കൂലിപ്പണിയും ചെയ്താണ് ഈ കുടുംബം ജീവിക്കുന്നത്. കൊവിഡ് വന്നതോടെ മേഖലയിൽ കൂലി പണിയും ഇല്ലാതായി. രണ്ട് മക്കളാണ് ഇവർക്കുള്ളത്. കഴിഞ്ഞ 10 മാസമായി ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രളയം എടുത്ത വീടിന്‍റെ സ്ഥാനത്ത് പുതിയ വീടുവെയ്ക്കാനുള്ള ജിയോളജി വകുപ്പിന്‍റെ നിർദ്ദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details