കേരളം

kerala

ETV Bharat / state

'പാര്‍ട്ടി ഒറ്റക്കെട്ട്' ; കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് കെ.പി.എ മജീദ് - മലപ്പുറം വാര്‍ത്ത

പാര്‍ട്ടി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്നതും അദ്ദേഹത്തിനെതിരെ താന്‍ സംസാരിച്ചുവെന്നതും വസ്തുതാവിരുദ്ധമെന്ന് കെ.പി.എ മജീദ്.

Party is united  did not speak at meeting against Kunhalikutty  KPA Majeed  കുഞ്ഞാലിക്കുട്ടിക്കെതിരായി യോഗത്തില്‍ സംസാരിച്ചില്ല  കെ.പി.എ മജീദ്.  മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം  Muslim League High Authority Committee Meeting  കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചുവെന്നത് വസ്തുതയല്ല  It is not a fact that Kunhalikutty was severely criticized  മലപ്പുറം വാര്‍ത്ത  malappuram news
'പാര്‍ട്ടി ഒറ്റക്കെട്ട്, കുഞ്ഞാലിക്കുട്ടിക്കെതിരായി യോഗത്തില്‍ സംസാരിച്ചില്ല': കെ.പി.എ മജീദ്

By

Published : Aug 8, 2021, 4:51 PM IST

മലപ്പുറം :ശനിയാഴ്ച മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്തതെന്ന് കെ.പി.എ മജീദ് എം.എല്‍.എ.

ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയെ താന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്നത് വസ്തുതയല്ല. നേതൃത്വം ഒറ്റക്കെട്ടായാണ് തീരുമാനങ്ങളെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്നത് ശരിയല്ല. അദ്ദേഹത്തിനെതിരായ രീതിയില്‍ സംസാരം വന്നിട്ടില്ല. മുഈനലി തങ്ങളുടെ വിഷയം മാത്രമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. മറ്റൊരു വിഷയവും അജണ്ടയിലില്ലായിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരായി യോഗത്തില്‍ സംസാരിച്ചിട്ടില്ലെന്ന് കെ.പി.എ മജീദ്

ALSO READ:'അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ് ലീഗിൽ, എതിരഭിപ്രായമുള്ളവരോട് പകയില്ല': കെഎം ഷാജി

വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്‍റെ ഇടപെടല്‍ അനുചിതമായിരുന്നു എന്ന അഭിപ്രായത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്.

അതിനുശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂ. മുഈന്‍ അലി തങ്ങളെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പരസ്യമായി തെറിവിളിച്ച റാഫി പുതിയകടവിന്‍റെ നടപടി തെറ്റാണെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ജലീലിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കമോ എന്ന ചോദ്യത്തിന് മാനമുള്ളവര്‍ക്കെതിരെയല്ലേ കൊടുക്കാനാവൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ABOUT THE AUTHOR

...view details