മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്‍റ് രാജി വെച്ചു - സമൂഹ മാധ്യമങ്ങളിലൂടെ
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ വസ്തുത തെളിയുന്നത് വരെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നുവെന്നുവെന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്‍റ്
മലപ്പുറം: മലപ്പുറത്ത് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി സത്യൻ രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സത്യന്‍റെ രാജി. സത്യന്‍റെ ശബ്ദത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചില സന്ദേശങ്ങള്‍ പ്രചരിച്ചിരിന്നു. ഇത് തന്‍റേതല്ലെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രമമായി ശത്രുക്കള്‍ നിര്‍മ്മിച്ചതാണെന്നുമാണ് സത്യന്‍റെ വാദം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ടി സത്യന്‍ പറയുന്നു. സത്യം തെളിയും വരെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നുവെന്നാണ് സത്യന്‍ പറയുന്നത്.