മലപ്പുറം: പാണക്കാട് സികെഎംഎം സ്‌കൂളില്‍ ഇത്തവണയും ആദ്യ വോട്ടര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ. രണ്ടാം വോട്ടറായി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.
പതിവ് തെറ്റിക്കാതെ പാണക്കാട്; ആദ്യ വോട്ടർ തങ്ങൾ തന്നെ - പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ
മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നും തങ്ങൾ പറഞ്ഞു.
വോട്ടെടുപ്പ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ തങ്ങൾ ബൂത്തിലെത്തിയിരുന്നു. വരി നിന്ന്, കൃത്യം ഏഴ് മണിക്ക് അദ്ദേഹം ചൂണ്ട് വിരലിൽ മഷി പതിപ്പിച്ചു. തങ്ങൾക്ക് പുറകെ മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു. മകൻ ആഷിഖും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നും കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും തങ്ങൾ വ്യക്തമാക്കി.