മലപ്പുറം: യാത്രാ ദുരിതത്തിന്‍റെ നേർക്കാഴ്ച്ച കാണണമെങ്കിൽ ചാലിയാർ പഞ്ചായത്തിലെ പാലക്കയം ആദിവാസി കോളനിയിൽ എത്തണം. അകമ്പാടം അങ്ങാടിയിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് പാലക്കയം ആദിവാസി കോളനി.
യാത്രാദുരിതത്തിന് പരിഹാരമില്ലാതെ പാലക്കയം കോളനി നിവാസികൾ - palakkayam colony natives
റോഡിന് വേണ്ടിയുള്ള പാലക്കയം കോളനി നിവാസികളുടെ മുറവിളിക്ക് നാല് പതിറ്റാണ്ട്.. ഇക്കുറി വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. ഇതുകൂടാതെ ആദ്യ പ്രളയത്തിൽ തകർന്ന തൂക്കുപാലം ഇനിയും പുനഃനിർമ്മിച്ചിട്ടില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

യാത്രാദുരിതത്തിന് പരിഹാരമില്ലാതെ പാലക്കയം കോളനി നിവാസികൾ
യാത്രാദുരിതത്തിന് പരിഹാരമില്ലാതെ പാലക്കയം കോളനി നിവാസികൾ
ഇവിടേക്കുള്ള പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ചാലിയാർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായ ശേഷം റോഡ് നിർമ്മിക്കുമെന്ന വാഗ്‌ദാനം മാത്രമാണ് മാറി വരുന്ന ജനപ്രതിനിധികൾ നൽകുന്നത്. കോളനിയിലേക്ക് റോഡ് യഥാർഥ്യമായ ശേഷമേ ഇനി വോട്ട് ചെയ്യൂവെന്ന നിലപാടിലാണ് കോളനി നിവാസികൾ.
Last Updated : Nov 5, 2020, 6:34 PM IST