കേരളം

kerala

ETV Bharat / state

പുഴയില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി - missing the river

വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം  പാലക്കാട് സ്വദേശി  പാലക്കാട്  പുഴയില്‍ കാണാതായി  ഫയർഫോഴ്സ്  മൃതദേഹം  മരണം  palakkad  malappuram  death  fire force  dead body  missing the river  palakkad resident
പുഴയില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

By

Published : Nov 1, 2020, 7:42 AM IST

മലപ്പുറം: മലപ്പുറം ഹാജിയാര്‍പള്ളി കോല്‍മണ്ണ ഭാഗത്ത് പുഴയില്‍ കാണാതായ പാലക്കാട് സ്വദേശി രാജേഷിന്‍റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃത്യദേഹം കണ്ടെത്തിയത്.

പുഴയില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
വെള്ളിയാഴ്ച വൈകിട്ടോടെയാണ് പുഴയിൽ കുളിക്കാനെത്തിയ മലപ്പുറം സ്‌പിന്നിംഗ് മിൽ ജീവനക്കാരനായ രാജേഷിനെ കാണാതായത്. പൊലീസും ഫയർഫോഴ്സും നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മുതൽ വീണ്ടും പരിശോധന ആരംഭിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും ട്രോമാകെയർ പ്രവർത്തകരുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

ABOUT THE AUTHOR

...view details