കേരളം

kerala

ETV Bharat / state

പാകിസ്ഥാന്‍ മത രാഷ്ട്രവും ഇന്ത്യ മതേതര രാജ്യവുമാണ്:പി .സി വിഷ്ണുനാഥ് - Pakistan is a religious nation and India is a secular country

രാജ്യത്തെ ഭരണഘടന അംഗീകരിക്കാത്ത നിയമമാണ് പൗരത്വ ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്

'പാകിസ്ഥാന്‍ മത രാഷ്ട്രവും ഇന്ത്യ മതേതര രാജ്യവുമാണ്  കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്  പൗരത്വ ഭേദഗതി നിയമം  Pakistan is a religious nation and India is a secular country  KPCC Vice President PC Vishnunath
'പാകിസ്ഥാന്‍ മത രാഷ്ട്രവും ഇന്ത്യ മതേതര രാജ്യവുമാണ്'; കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്

By

Published : Feb 5, 2020, 1:18 PM IST

മലപ്പുറം: രാജ്യത്തെ ഭരണഘടന അംഗീകരിക്കാത്ത നിയമമാണ് പൗരത്വ ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് നിലമ്പൂരില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെയും ഇന്ത്യയേയും ഒരേ കണ്ണുകൊണ്ട് കാണാന്‍ കഴിയില്ല. പാകിസ്ഥാന്‍ മത രാഷ്ട്രവും ഇന്ത്യ മതേതര രാജ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

'പാകിസ്ഥാന്‍ മത രാഷ്ട്രവും ഇന്ത്യ മതേതര രാജ്യവുമാണ്'; കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി.എസ് ജോയ്, ഇ.മുഹമ്മദ് കുഞ്ഞി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് എന്‍.എ കരീം, കല്ലായി മുഹമ്മദാലി, ബാബു മോഹന കുറുപ്പ്, പാലോളി മെഹബൂബ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details