വളാഞ്ചേരി നാടകസംഘത്തിന് ചിത്രകലാകാരന്മാരുടെ സഹായം - Painters helped for the Valancheri Drama Society
ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നാടക സംഘത്തിനു വേണ്ടി നൽകിയാണ് കലാകാരൻമാർ കൈകോർക്കുന്നത്.
![വളാഞ്ചേരി നാടകസംഘത്തിന് ചിത്രകലാകാരന്മാരുടെ സഹായം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4450733-thumbnail-3x2-art.jpg)
വളാഞ്ചേരി നാടകസംഘത്തിന് ചിത്രകലാകാരന്മാരുടെ സഹായം
മലപ്പുറം: നാടകം പ്രോത്സാഹിപ്പിക്കാൻ ചിത്രകലാകാരന്മാരുടെ നേതൃത്വത്തില്‍ ധനശേഖരണം. വളാഞ്ചേരി നാടക സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ നാടക അവതരണത്തിലേക്കാണ് ധനശേഖരണം നടത്തിയത്. ഒരാഴ്‌ച നീന്ന ചിത്രരചന ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നാടക സംഘത്തിനു നൽകി. പ്രസംഗം, കുട്ടികളുടെ ചിത്രരചന, കുട്ടികളുടെ നാടകം, സംഗീതവിരുന്ന് എന്നിവ അനുബന്ധമായി നടത്തിയിരുന്നു. ക്യാമ്പ് ഏഴുദിവസം നീണ്ടു നിന്നു.
വളാഞ്ചേരി നാടകസംഘത്തിന് ചിത്രകലാകാരന്മാരുടെ സഹായം
Last Updated : Sep 15, 2019, 11:02 PM IST
TAGGED:
nadaka sangham