മലപ്പുറം: നിർമാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് പാടിക്കുന്ന് അങ്കണവാടി കെട്ടിടം പി.വി അൻവർ എംഎൽ.എ സന്ദർശിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ക്രമക്കേടിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാറുകാർ അനുവാദമില്ലാതെ കെട്ടടത്തിൽ കയറി അറ്റകുറ്റപ്പണി നടത്തിയതിൽ അന്വേഷണം നടത്തും. വിദഗ്ധസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തേണ്ട ബാധ്യത നഗരസഭക്കാണെന്നും അദ്ദേഹം പറഞ്ഞു.
പാടിക്കുന്ന് അങ്കണവാടിയിൽ പി.വി അൻവർ എം.എൽ.എ സന്ദർശനം നടത്തി - padikunn anaganwadi
പണി പൂർത്തികരിച്ച് ഏഴുമാസം പൂർത്തിയാകുമ്പോഴേക്കും പാടിക്കുന്ന് അങ്കണവാടിക്കെട്ടിടത്തിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് എം.എൽ.എ സന്ദർശിച്ചത്
കരാറുകാരനെതിരെ അയഞ്ഞ നിലപാടുമായി നഗരസഭ മുന്നോട്ട് പോകുകയാണെങ്കിൽ പരാതി നൽകും. നിലമ്പൂർ നഗരസഭയുമായി ബന്ധപ്പെട്ട് ഇത്തരം ആക്ഷേപങ്ങൾ മുൻപും ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന് സുരക്ഷിത്വമില്ലെന്ന് നഗരസഭാ അധികൃതർക്കു തന്നെ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കുട്ടികളെ അടിയന്തരമായി വാടക കെട്ടിടത്തിലേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണി പൂർത്തികരിച്ച് ഏഴുമാസം പൂർത്തിയാകുമ്പോഴേക്കും പാടിക്കുന്ന് അങ്കണവാടിക്കെട്ടിടത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് കരാറുകാരനിൽ നിന്നും തുക തിരിച്ചുപിടിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അറിയിച്ചിരുന്നു. ഇതിനിടയിൽ കരാറുകാരന്‍റെ തൊഴിലാളികൾ അങ്കണവാടിയിൽ അതിക്രമിച്ച് കയറി വിള്ളൽ അടക്കുകയും ചെയ്തു.