മലപ്പുറം: കാലം തെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. പാണ്ടിക്കാട് പൂളമണ്ണയിലെ ടി.വി.സുരേഷിന്‍റെ ഒന്നര ഏക്കർ ഭൂമിയിലെയും, തൊണ്ടിയിൽ ഹംസ ഹാജിയുടെ 80 സെന്‍റ് ഭൂമിയിലേയും നെൽകൃഷിയാണ് നശിച്ചത്. പ്രതിസന്ധികൾക്കിടയിലും, മേഖലയിൽ നെൽകൃഷി ചെയ്യുന്ന അപൂർവ്വം കർഷകർക്കാണ് മഴ തിരിച്ചടിയായത്.
കാലം തെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു
കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
കാലം തെറ്റിയ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു
കാട്ടുപന്നി ശല്യത്തോടൊപ്പം വയലുകളിൽ വെള്ളം അമിതമായി എത്തിയതോടെ കൊയ്ത്തിന് പാകമായ രണ്ടേക്കറിലേറെ വരുന്ന നെൽകൃഷിയാണ് നശിച്ചത്. കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.