മലപ്പുറം: പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി കക്കാടംപൊയിലിൽ ചെക്ക് ഡാം നിർമ്മിച്ച പിവി അൻവർ എംഎൽഎയെ നിയമസഭാ പരിസ്ഥിതി സമിതി നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിനു മുന്നിൽ സമര സംഗമം നടന്നു. കേരള നദീതട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമര സംഗമം വി.എം സുധീരൻ ഉദ്ഘാടനം ചെയ്തു.
പിവി അൻവറിന് എതിരെ മലപ്പുറത്ത് സമര സംഗമം - കേരള നദീതട സംരക്ഷണ സമിതി
കേരള നദീതട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമര സംഗമം വി.എം സുധീരൻ ഉദ്ഘാടനം ചെയ്തു
അൻവർ പരിസ്ഥിതി സമിതിയിൽ തുടരുന്നത് നിയമസഭയ്ക്ക് നാണക്കേടാണെന്നും സഭയുടെ ഔന്നത്യം ഇല്ലാതാക്കുന്നതാണെന്ന് വി.എം സുധീരൻ പറഞ്ഞു. നിയമസഭയുടെ അധികാരം ദുരുപയോഗപ്പെടുത്തുന്ന എംഎൽഎയുടെ നടപടി തിരുത്താൻ അധ്യക്ഷൻ തയ്യാറാകണം. അതിന് സാധിച്ചില്ലെങ്കിൽ അത് ജനാധിപത്യത്തിന്‍റെ മരണമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഈ ആവശ്യം ഉന്നയിച്ച് നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും അത് പരിഗണിക്കുന്നില്ലെന്നും പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു. സംഗമത്തിൽ സാഹിത്യകാരൻ പി സുരേന്ദ്രൻ പങ്കെടുത്തു.