കേരളം

kerala

ETV Bharat / state

നിലമ്പൂർ നഗരസഭയിൽ അടക്കം എൽഡിഎഫിന് മികച്ച വിജയം; പി.വി അൻവർ എംഎൽഎ - P V Anwar MLA

സംസ്ഥാനത്താകെ ഇടതുപക്ഷ തരംഗമാണുള്ളത്. പ്രതിപക്ഷത്തിന്‍റെ വാസ്തവ വിരുദ്ധമായ അഴിമതി ആരോപണങ്ങൾ പൂർണമായും ജനം തള്ളി കളഞ്ഞിരിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു

പി.വി അൻവർ എംഎൽഎ  എൽഡിഎഫിന് മികച്ച വിജയം  നിലമ്പൂർ നഗരസഭ  നിലമ്പൂർ നഗരസഭയിൽ അടക്കം എൽഡിഎഫിന് മികച്ച വിജയം  Nilambur Municipal Corporation  P V Anwar MLA  Malappuram
പി.വി അൻവർ എംഎൽഎ

By

Published : Dec 16, 2020, 7:47 PM IST

മലപ്പുറം: നിലമ്പൂർ നഗരസഭയിൽ ഉൾപ്പെടെ എൽഡിഎഫിന് ഉണ്ടായത് മികച്ച വിജയമെന്ന് പി.വി അൻവർ എംഎൽഎ. കുഞ്ഞാലി മന്ദിരത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യാടൻമാരുടെ കുടുബവാഴ്‌ചക്ക് ജനം അന്ത്യം കുറിച്ചു കഴിഞ്ഞു. സംസ്ഥാനത്താകെ ഇടതുപക്ഷ തരംഗമാണുള്ളത്. പ്രതിപക്ഷത്തിന്‍റെ വാസ്തവ വിരുദ്ധമായ അഴിമതി ആരോപണങ്ങൾ പൂർണമായും ജനം തള്ളി കളഞ്ഞിരിക്കുന്നു.

പി.വി അൻവർ എംഎൽഎ

കോൺഗ്രസ്, മുസ്ലീം ലീഗ് പാർട്ടികളിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണയും എൽഡിഎഫ് വികസന മുന്നണിക്ക് ലഭിച്ചതായും പി.വി അൻവർ എം.എൽ.എ പറഞ്ഞു. നിലമ്പൂരിൽ ഇടതുപക്ഷ മുന്നണി ജനങ്ങൾക്ക് മുന്നിൽ വെച്ച വികസന മുന്നണിയെ ജനം ഏറ്റെടുത്തതിന്‍റെ തെളിവാണ് നിലമ്പൂർ നഗരസഭയിൽ ഉണ്ടായ ഉജ്ജ്വല വിജയമെന്ന് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ പറഞ്ഞു.

ABOUT THE AUTHOR

...view details