മലപ്പുറം: ജോസ് കെ മാണി വിഭാഗത്തെ പുറത്താറക്കിയ യുഡിഎഫ് തീരുമാനം ലീഗിന്‍റേതും കൂടിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വിഷയത്തില്‍ തീരുമാനം കോൺഗ്രസ് എടുക്കട്ടെ എന്നായിരുന്നു മുസ്ലീം ലീഗിന്‍റെ നിലപാട്. തീരുമാനം എടുത്ത വിവരം യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചിരുന്നു. യുഡിഎഫ് അനുമതിയോടെ ലീഗിന്‍റെ നേതൃത്വത്തില്‍ ചർച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇനി ചർച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജോസ് വിഭാഗത്തെ പുറത്താക്കിയ തീരുമാനം ലീഗിന്‍റേതും; ഇനി ചർച്ചയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
നാളെ നടക്കുന്ന മുസ്ലിംലീഗ് യോഗത്തിൽ മറ്റു കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ജോസ് വിഭാഗത്തെ പുറത്താക്കിയ തീരുമാനം ലീഗിന്‍റേതും; ഇനി ചർച്ചയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
പുതിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ നാളെ ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ലീഗ് ഉന്നതാധികാരസമിതി യോഗം ചേരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കെ.എം മാണിയുമായുള്ള വൈകാരിക ബന്ധം ഇപ്പോഴും വിലമതിക്കുന്നു. നേരത്തെ യുഡിഎഫിൽ നിന്നും കേരള കോൺഗ്രസ് പോയപ്പോഴും തിരിച്ചു കൊണ്ടുവന്നത് ലീഗ് മുൻകൈയെടുത്താണ്. എല്ലാ ബന്ധവും ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Last Updated : Jun 29, 2020, 7:39 PM IST