മലപ്പുറം :കൊവിഡ് വന്ന ശേഷമുള്ള ഒരാളുടെ മരണം അതുമൂലമല്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാർ കേരള സമൂഹത്തോട് മാപ്പ് പറയണം. രോഗത്തെ തുടര്‍ന്നുള്ള ജീവഹാനി കുറഞ്ഞ സംസ്ഥാനമാണെന്ന് വരുത്തിതീര്‍ക്കാന്‍ കൊവിഡ് മരണങ്ങളെ അങ്ങനെയല്ലെന്നാക്കി പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു.
മരണ സംഖ്യയില്‍ വിവാദം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സംസ്ഥാനത്തെ മരണസംഖ്യ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നത്.
READ MORE:കൊവിഡ് മരണം;ആരോപണങ്ങൾ തള്ളി വീണ ജോർജ്
ഐസിഎംആർ മാനദണ്ഡപ്രകാരമല്ല കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതെന്നും സംസ്ഥാന സർക്കാർ മനപ്പൂര്‍വം കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വിശദീകരണവുമായി ആരോഗ്യ മന്ത്രി
അതേസമയം വിഷയത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ് രംഗത്തെത്തി. കൊവിഡ് മരണം സംബന്ധിച്ച കണക്കുകൾ സർക്കാർ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ല.
മരണം റിപ്പോർട്ട് ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ജനങ്ങൾക്ക് ലഭിക്കുന്ന സഹായം നഷ്ടപ്പെടാൻ കാരണമാകുന്ന ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മന്ത്രി പ്രതികരിച്ചു.
കൊവിഡ് മരണ നിരക്ക് കുറച്ച് കാണിക്കുന്ന സർക്കാർ മാപ്പ് പറയണം; പി.കെ കുഞ്ഞാലിക്കുട്ടി