മലപ്പുറം: കോട്ടക്കൽ മാറാക്കര പഞ്ചായത്തിലെ ഓക്‌സിജൻ നിർമാണ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു. 2013ൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൂട്ടിയ കമ്പനിയാണ് തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്നത്. കൊവിഡ് അതീവ ഗുരുതരാവസ്ഥയിലായതോടെ ഓക്സിജൻ പ്ലാന്‍റിന്‍റെ അനിവാര്യത മനസ്സിലാക്കി മലപ്പുറം ജില്ലാ കലക്‌ടറും ജില്ലാ വ്യവസായ കേന്ദ്രം മേധാവിയും പ്ലാന്‍റ് വീണ്ടും തുറക്കാൻ അനുമതി നൽകുകയായിരുന്നു.
മാറാക്കര പഞ്ചായത്തിലെ ഓക്‌സിജൻ നിർമാണ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു - ഓക്സിജൻ നിർമ്മാണ പ്ലാന്‍റ്
2013ൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൂട്ടിയ കമ്പനിയാണ് തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്നത്.

മാറാക്കര പഞ്ചായത്തിലെ ഓക്‌സിജൻ നിർമ്മാണ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു
മാറാക്കര പഞ്ചായത്തിലെ ഓക്‌സിജൻ നിർമ്മാണ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു
Also Read:ജീവൻരക്ഷാ മരുന്നുകളുമായി പറന്നിറങ്ങി അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും
ഇപ്പോഴത്തെ ട്രയൽ റൺ പൂർത്തിയാകുന്നതോടെ 3.2 മെട്രിക് ടൺ ഓക്സിജൻ മലപ്പുറം ജില്ലയ്ക്ക് പ്ലാന്‍റിൽ നിന്ന് അധികമായി ലഭിക്കും. പൂർണ്ണമായും ആരോഗ്യമേഖലയ്ക്കാണ് ഓക്സിജൻ ലഭ്യമാക്കുക. നിലവിൽ ചേളാരിയിലെ ഓക്സിജൻ പ്ലാന്‍റിൽ നിന്നാണ് മലപ്പുറം ജില്ലയിലേക്ക് ഓക്സിജൻ ലഭ്യമാക്കിയിരുന്നത്.