കേരളം

kerala

ETV Bharat / state

മലപ്പുറത്ത് എസ്.പി ഉള്‍പ്പെടെ 202 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് കണക്ക്

മലപ്പുറം എസ്.പി അബ്ദുല്‍ കരീമും നാല് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

including Malappuram SP  Malappuram SP covid  മലപ്പുറം  മലപ്പുറം എസ്.പിക്ക് കൊവിഡ്  കൊവിഡ് കണക്ക്  കൊവിഡ് വാര്‍ത്ത
മലപ്പുറത്ത് എസ്.പി ഉള്‍പ്പെടെ 202 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 13, 2020, 10:07 PM IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.പി ഉള്‍പ്പെടെ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. മലപ്പുറം എസ്.പി അബ്ദുല്‍ കരീമും നാല് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 61 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details