മലപ്പുറം: കൈക്കൂലി വാങ്ങവേ കുറ്റിപ്പുറം കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ മൈക്കിൾ പിള്ളയെ വിജിലൻസ് അറസ്റ്റ് ചെയ്തു. വീട്ടിലുള്ള വൈദ്യുതി കണക്ഷൻ നിർമാണ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിന് ഒത്താശ ചെയ്തതിനാണ് അറസ്റ്റ്. 700 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പണവും പിടിച്ചെടുത്തു.
കൈക്കൂലിക്കേസ്; കുറ്റിപ്പുറം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അറസ്റ്റില്‍ - KSEB Section Office in Kuttippuram
വീട്ടിലുള്ള വൈദ്യുതി കണക്ഷൻ നിർമാണ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിനായി 700 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് അറസ്റ്റ്

കൈക്കൂലിക്കേസ്; കുറ്റിപ്പുറം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അറസ്റ്റില്‍
കെട്ടിട നിർമാണ ജോലികൾക്ക് വേണ്ടി താൽക്കാലിക കണക്ഷൻ നൽകാൻ 1300 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് 700 രൂപയായി കുറച്ചു. വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് അവരുടെ നിർദേശപ്രകാരമാണ് പരാതിക്കാരന്‍ ഓഫീസിലെത്തി മൈക്കിൾ പിള്ളക്ക് പണം കൈമാറിയത്. തൊട്ടുപിന്നാലെ വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി പിള്ളയെ കസ്റ്റഡിയിൽ എടുത്തു.