ഒ വി വിജയന്‍ അനുസ്മരണ പ്രഭാഷണം ശനിയാഴ്ച - സ്മൃതിവനം
എന്‍റെ വിദ്യാലയം എഴുത്തോർമകൾ എന്ന പേരില്‍ കോട്ടക്കൽ ഗവ രാജാസ് ഹയർ സെക്കന്‍ററി സ്കൂളിലാണ് ചടങ്ങുകൾ
മലപ്പുറം: ഒവി വിജയന്‍ അനുസ്മരണ പ്രഭാഷണം ശനിയാഴ്ച കോട്ടക്കൽ ഗവ രാജാസ് ഹയർ സെക്കന്‍ററി സ്കൂളിൽ നടക്കും. സ്കൂൾ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന സാഹിത്യ സമ്മേളനത്തിലാണ് അനുസ്മരണ പ്രഭാഷണം. എന്‍റെ വിദ്യാലയം എഴുത്തോർമകൾ എന്ന പേരിലാണ് ചടങ്ങുകൾ നടക്കുന്നത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാഹിത്യ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാരംഗം കൺവീനർ എ കെ സുധാകരൻ പറഞ്ഞു. ഒ വി വിജയന്‍റെ ചുമർചിത്രമടക്കമുള്ള സ്മൃതിവനം സംസ്ഥാനത്ത് കോട്ടക്കൽ രാജാസ് സ്കൂൾ വളപ്പിൽ മാത്രമാണുള്ളത്. ഇത് പൈതൃകസ്വത്തായി നിലനിർത്തണമെന്നാവശ്യം ശക്തമാണ്.