മലപ്പുറം:എടവണ്ണയിൽ കഞ്ചാവ് ചെടി വളർത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി ചന്തൻ ബയ്യയെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടിയുടെ ചിത്രം ഇന്നലെ രാത്രി ഇയാൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നു. സംശയം തോന്നിയ കെട്ടിട ഉടമകൾ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ചെടി ശ്രദ്ധയിൽപ്പെട്ടത്.
കഞ്ചാവ് ചെടി വളർത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ - Out-of-state worker arrested
ഒന്നര മീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് പൊലീസ് കണ്ടെത്തിയത്

കഞ്ചാവ് ചെടി വളർത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
തുടർന്ന് ഇവർ എടവണ്ണ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എടവണ്ണ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി വിജയരാജന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പ്രദേശത്ത് കൂടുതൽ പരിശോധനയും നടത്തി. ഒന്നര മീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് സി പി ഒ മനേഷ്, സാബിറ, സി പി ഒ മുഹമ്മദ് കുട്ടി, ഹോംഗാർഡ് ബാലകൃഷ്ണൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.