നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; ആളപായമില്ല - കാർ അപകടം
ഇടിയുടെ ആഘാതത്തിൽ കാർ ബൈക്കോടുകൂടി അഴുക്ക് ചാലിലേക്ക് വീണു.

കാർ
മലപ്പുറം: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബൈക്കിലിടിച്ച് അപകടം. സംഭവത്തിൽ ആളപായമില്ല. പെരിന്തൽമണ്ണ - മഞ്ചേരി റൂട്ടിൽ മങ്കട വെള്ളില നരവ് ഇറക്കത്തിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ ബൈക്കോടുകൂടി അഴുക്ക് ചാലിലേക്ക് വീണു. കാറിൻ്റെ മുൻവശവും ബൈക്കിൻ്റെ ടാങ്കടക്കമുള്ള ഭാഗവും തകർന്നിട്ടുണ്ട്.