മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് മങ്കട മണ്ഡലം നിയമസഭാ സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി, മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.പി അബ്ദുസമദ് സമദാനി എന്നിവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മങ്കടയിൽ യുഡിഎഫ് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല - സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യം
യുഡിഎഫ് മങ്കട മണ്ഡലം നിയമസഭാ സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി, മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.പി അബ്ദുസമദ് സമദാനി എന്നിവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മങ്കടയിൽ യുഡിഎഫ് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തിന്‍റെ അഞ്ച് വര്‍ഷങ്ങള്‍ എല്‍ഡിഎഫ് തകര്‍ത്തു കളഞ്ഞു. തകര്‍ച്ചകളുടെ കാലഘട്ടമായിരുന്നു കഴിഞ്ഞ കാലം. അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ ഭരകൂടത്തെ തൂത്തെറിയണം. സ്വര്‍ണക്കടത്തിന് കൂട്ട് നിന്നതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രാജ്യദ്രോഹ കുറ്റം ചെയ്തു. സംസ്ഥാനത്തെ രാജ്യത്തിന് മുന്നില്‍ നാണം കെടുത്തി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ അഴിമതിക്കേസുകളിലും പുനരന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.