മലപ്പുറം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് വീണ്ടും പ്രതികരിക്കാനില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അദ്ദേഹത്തിന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി കൊടുത്തിട്ടുണ്ട്. അത് വീണ്ടും ചര്‍ച്ചയാക്കാന്‍ തനിക്ക് താത്പര്യമില്ല. സഭയില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിട്ടുണ്ട്. അതിന് മറുപടി നല്‍കുന്നതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന് വ്യക്തമാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങള്‍ സഭയ്ക്ക് പുറത്ത് ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലെന്ന് സ്പീക്കര്‍
സെക്രട്ടേറിയറ്റില്‍ തീപിടിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഇതുസംബന്ധിച്ച വിശദീകരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നല്‍കിയിരുന്നു. ഫാന്‍ ചൂടായി ഉരുകി താഴെ വീണാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം
പ്രതിപക്ഷ ആരോപണങ്ങള്‍ സഭയ്ക്ക് പുറത്ത് ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലെന്ന് സ്പീക്കര്‍
സെക്രട്ടേറിയറ്റില്‍ തീപിടിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഇതുസംബന്ധിച്ച വിശദീകരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നല്‍കിയിരുന്നു. ഫാന്‍ ചൂടായി ഉരുകി താഴെ വീണാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
Last Updated : Aug 26, 2020, 10:51 PM IST